+
 
For the best experience, open
m.malayalamexpress.in
on your mobile browser or Download our App.

യുപിയിൽ ദളിത് സർക്കാർ ഉദ്യോഗസ്​ഥനെയും ഭാര്യയെയും കഴുത്തറുത്ത്​ കൊലപ്പെടുത്തിയ നിലയിൽ

ലഖ്​നോ: ദലിത്​ സർക്കാർ ഉദ്യോഗസ്​ഥനെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി .ഉത്തർ​പ്രദേശിലെ അസംഗഡിലാണ് ഞെട്ടിക്കുന്ന സംഭവം .തിങ്കളാഴ്ച രാവിലെയാണ്​ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്​. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്​ ഇരുവരുടെയും കഴുത്ത്​ മുറിച്ച നിലയിലായിരുന്നു. 55 കാരനായ നഗിനയും 52കാരിയായ നഗിന ദേവിയുമാണ്​ കൊല്ലപ്പെട്ടത്​. മൗ ജില്ലയിലെ കൺസോളിഡേഷൻ വകുപ്പിൽ റവന്യു റെ​ക്കോഡ്​ കീപ്പറാണ്​ നഗിന. ഞായറാഴ്ച രാത്രി തർവാൻ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ തിത്തൗപൂർ ഗ്രാമത്തിലെ വീട്ടിൽ ഉറക്കത്തിലായിരുന്നപ്പോഴാണ് കൊലപാതകമെന്ന്​ അസംഗഡ്​ പൊലീസ്​ സൂപ്രണ്ട്​ അനുരാഗ്​ ആര്യ […] The post യുപിയിൽ ദളിത് സർക്കാർ ഉദ്യോഗസ്​ഥനെയും ഭാര്യയെയും കഴുത്തറുത്ത്​ കൊലപ്പെടുത്തിയ നിലയിൽ first appeared on MalayalamExpressOnline.
യുപിയിൽ ദളിത് സർക്കാർ ഉദ്യോഗസ്​ഥനെയും ഭാര്യയെയും കഴുത്തറുത്ത്​ കൊലപ്പെടുത്തിയ നിലയിൽ

ലഖ്​നോ: ദലിത്​ സർക്കാർ ഉദ്യോഗസ്​ഥനെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി .ഉത്തർ​പ്രദേശിലെ അസംഗഡിലാണ് ഞെട്ടിക്കുന്ന സംഭവം .തിങ്കളാഴ്ച രാവിലെയാണ്​ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്​. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്​ ഇരുവരുടെയും കഴുത്ത്​ മുറിച്ച നിലയിലായിരുന്നു.

55 കാരനായ നഗിനയും 52കാരിയായ നഗിന ദേവിയുമാണ്​ കൊല്ലപ്പെട്ടത്​. മൗ ജില്ലയിലെ കൺസോളിഡേഷൻ വകുപ്പിൽ റവന്യു റെ​ക്കോഡ്​ കീപ്പറാണ്​ നഗിന. ഞായറാഴ്ച രാത്രി തർവാൻ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ തിത്തൗപൂർ ഗ്രാമത്തിലെ വീട്ടിൽ ഉറക്കത്തിലായിരുന്നപ്പോഴാണ് കൊലപാതകമെന്ന്​ അസംഗഡ്​ പൊലീസ്​ സൂപ്രണ്ട്​ അനുരാഗ്​ ആര്യ പറഞ്ഞു.

അജ്ഞാതരായ അക്രമികൾ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച്​ കയറി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച്​ കഴുത്തറുത്ത്​ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ്​ വ്യക്തമാക്കി .ദമ്പതികൾ കൊല്ലപ്പെട്ടതായി അയൽവാസികൾ ഞായറാഴ്ച പുല​ർച്ചെയാണ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത് .പൊലീസും ഡോഗ്​ സ്​ക്വാഡും എത്തി പ്രദേശത്ത്​ പരിശോധന നടത്തി. മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ്​ നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്​മോർട്ടത്തിന്​ അയച്ചു. നാലംഗ ദലിത്​ കുടുംബം കൊല്ലപ്പെട്ട്​ ദിവസങ്ങൾക്കകമാണ്​ ഉത്തർപ്രദേശിൽ മറ്റൊരു ദലിത്​ കുടുംബത്തിന്‍റെ നടുക്കുന്ന കൊലപാതകം.

The post യുപിയിൽ ദളിത് സർക്കാർ ഉദ്യോഗസ്​ഥനെയും ഭാര്യയെയും കഴുത്തറുത്ത്​ കൊലപ്പെടുത്തിയ നിലയിൽ first appeared on MalayalamExpressOnline.

facebook twitter